Aakasha Ganga 2 Malayalam Movie Review

Aakasha Ganga 2 Malayalam Movie Review - ഇരുപതുവർഷം മുമ്പ് സുപ്പർഹിറ്റായ വിനയന്റെ ആകാശഗംഗയുടെ രണ്ടാം വരവ് . ....

Aakasha Ganga 2 Malayalam Movie Review 

 

മാണിക്കശ്ശേരി കോവിലകത്തെ തമ്പുരാനെ മോഹിച്ച കുറ്റത്തിന് , ഗർഭിണിയായിരിക്കെ ജീവനോടെ കത്തിച്ചു, തമ്പുരാക്കന്മാർ കൊന്ന ഗംഗയുടെ പ്രതികാരദാഹിയായ യക്ഷി ഭാവവും തുടർന്നുണ്ടായ സംഭവ പരമ്പരകളുമാണ് ഒന്നാം ഭാഗത്തിന്റെ കഥാതന്തു.

രണ്ടാം ഭാഗം മാണിക്കശ്ശേരിയിലെ പുതുതലമുറയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. യക്ഷീ കോപം പഴയ തലമുറയെ മുഴുവൻ ഇല്ലാതാക്കി. ദിവ്യ ഉണ്ണി അവതരിപ്പിച്ച മായത്തമ്പുരാട്ടിയുടെ മകളാണ് കേന്ദ്ര കഥാപാത്രം. പുതുമുഖം വീണാ നായർ (ആതിര) ആണ് റോൾ കൈകാര്യം ചെയ്തിരിക്കുന്നത്.  തറവാടിനെ നശിപ്പിക്കുന്ന യക്ഷി ആതിരയിലൂടെ തന്റെ ദൗത്യം തുടരുകയാണ്. പിന്നീടുള്ള സംഭവവികാസങ്ങൾ ഫലിതത്തിലൂടെയും ഞെട്ടിപ്പിക്കുന്ന രംഗങ്ങളിലൂടെയും ആവിഷ്കരിച്ചിരിക്കുന്നു.

രമ്യ കൃഷ്ണൻ, സലിം കുമാർരാജാമണിശ്രീനാഥ് ഭാസി, റിയാസ്, വിഷ്ണു വിനയ്, ഹരീഷ് പേരാടി, ധർമജൻ ബോൾഗാട്ടി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാണ്.  മേപ്പാടൻ തിരുമേനിയുടെ മകളായി രമ്യാ കൃഷ്ണൻ നന്നായി അഭിനയിച്ചിട്ടുണ്ട് . കുറച്ചു നെഗറ്റീവ് ആയ കഥാ പാത്രമാണ് രമ്യയുടേത്.  ഒന്നാം ഭാഗത്തിലെ നായികയായ മയൂരി ഇപ്പോൾ ജീവിച്ചിരിക്കുന്നില്ലെങ്കിലും ഗ്രാഫിക്സിലൂടെ അവരെയും പുനരാവിഷ്കരിക്കുന്നുണ്ട്.

പോരായ്മകൾ ഏറെ ഉണ്ടെന്നു തോന്നുമെങ്കിലും യക്ഷിക്കഥകൾ എന്നും ആസ്വാദകർക്കു ഒരു കൗതുകമാണ്, കടലുപോലെ എത്ര കണ്ടാലും മതിവരില്ല. അതുകൊണ്ടു തന്നെ ഒഴിവു ദിവസങ്ങളിൽ കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന ഒരു ചിത്രമാണ് ആകാശഗംഗയുടെ രണ്ടാം വരവ്.

0 Comments

No comments found